കാസര്‍കോട്: (www.evisionnews.in) സിബിഎസ്ഇ 10 റീജിയണുകളിലേയും പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.21 ശതമാനമാണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 97.32 ആയിരുന്നു വിജയ ശതമാനം.ഏറ്റവും കൂടിയ വിജയശതമാനം തിരുവനന്തപുരം റീജിയണിലാണ്. 99.87 ശതമാനം.ഈ വര്‍ഷം 14,99,122 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
കാസര്‍കോട് ചെട്ടുംകുഴിയിലെ കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ പേരും വിജയിച്ച് നൂറു ശതമാനം വിജയം കൊയ്തു. പരീക്ഷ എഴുതിയ 78 വിദ്യാര്‍ത്ഥികളില്‍ എട്ടു പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും 23 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.
ജില്ലയില്‍ പാലക്കുന്നിലെ ഗ്രീന്‍ വുഡ്‌സ് സ്‌കൂളും, പരവനടുക്കത്തെ ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളും നൂറു ശതമാനം വിജയം നേടി.
ജില്ലയില്‍ പാലക്കുന്നിലെ ഗ്രീന്‍ വുഡ്‌സ് സ്‌കൂളും, പരവനടുക്കത്തെ ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളും നൂറു ശതമാനം വിജയം നേടി.
keyword-cbse-result-100%in-kasaragod_schools


Post a Comment
0 Comments