പാലക്കുന്ന്: (www.evisionnews.in) സി പി എം പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന്റെ തുടര്‍ച്ചയായി ഉണ്ടായ സംഘര്‍ഷത്തില്‍ ലീഗു പ്രവര്‍ത്തകന്റെ തുണിക്കടയും ലീഗ് ഓഫീസും തകര്‍ത്തു. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇരു പാര്‍ട്ടിപ്രവര്‍ത്തകരെയും ലാത്തി വീശി ഓടിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ബൂത്ത് ഏജന്റായിരുന്ന ജബ്ബാറിന്റെ വീടിനു നേരെ അക്രമം ഉണ്ടായിരുന്നു. അക്രമി സംഘത്തിലുണ്ടെന്ന ആരോപിച്ച് തിരുവക്കോളിയിലെ സി പി എം പ്രവര്‍ത്തകനെ കോട്ടിക്കുളത്തു നിന്നും എത്തിയ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഇതിന്റെ തുടര്‍ച്ചയായി രാത്രി എട്ടുമണിയോടെ തിരുവക്കോളിയില്‍ നിന്നു എത്തിയ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ കോട്ടിക്കുളത്തെ ലീഗു പ്രവര്‍ത്തകന്‍ ഷാഫിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയും സമീപത്തെ ലീഗ് ഓഫീസും തകര്‍ക്കുകയായിരുന്നു.
കോട്ടിക്കുളത്തു നിന്നും എത്തി അന്യായമായി സംഘം ചേര്‍ന്നതിനു ലീഗു പ്രവര്‍ത്തകരായ ഉനൈസ് (21), ഹര്‍ഷാദ് (19), ഷാനിദ് (19) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
keyword-kottikulam-league-cpm-office-attacks

Post a Comment
0 Comments