Type Here to Get Search Results !

Bottom Ad

എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രതികാര മനോഭാവമില്ല;മന്ത്രി ചന്ദ്രശേഖരന്‍




കാസര്‍കോട്: (www.evisionnews.in) സംസ്ഥാനത്തെ ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആരോടും പ്രതികാര ബുദ്ധിയോടെയുള്ള സമീപനം സ്വീകരിക്കുകയില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. മന്തിയായ ശേഷം ആദ്യമായി സ്വദേശത്തെത്തിയ മന്ത്രി കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു. യു.ഡു.എഫ് സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുന്ന നയമല്ല എല്‍.ഡി.എഫി ന്റേത്. അവരുടെ തെറ്റായ നയങ്ങളെ തിരുത്തുന്ന നയമാണ് ഞങ്ങളുടെത്. ഭൂരഹിതര്‍ക്ക് ഭൂമിയെന്ന യു.ഡി.എഫ് പദ്ധതി പേരു കെണ്ട് ആകര്‍ഷകവും നല്ലതുമാണ്. പക്ഷേ ഭൂരഹിതര്‍ക്ക് കിട്ടിയ ഭൂമി കല്ലുവെട്ടു കുഴിക്കുള്ളിലായിരുന്നു. റോഡിലും തോട്ടിലും പദ്ധതിയുടെ പേരില്‍ ഭൂമി നല്‍കി. ഈ രീതി തെറ്റായിരുന്നു. അതിനേയാണ് ഞങ്ങള്‍ എതിര്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മലബാര്‍ പാക്കേജ് പുനരുജ്ജീവിപ്പിച്ച്കുറ്റമറ്റതാക്കും. 
കടലുപോലുള്ള വകുപ്പാണ് റവന്യൂ വകുപ്പ്. ഇതിനെ അഴിമതി മുക്തമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇത് പെട്ടെന്ന് നടപ്പാക്കാന്‍ തന്റെ കയ്യില്‍ മാജിക്കുകളില്ല. കൂട്ടായ യത്‌നത്തിലൂടെ നന്നാക്കും. മന്ത്രി ഉറപ്പു പറഞ്ഞു. തള്ളീര്‍ തട നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ല മന്ത്രി പറഞ്ഞു.
 കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, വെള്ളരിക്കുണ്ട് ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ പുതിയ 12  താലൂക്കാസ്ഥാന കാര്യാലയങ്ങള്‍ക്കും സ്വന്തം സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിയും. ഈ കേന്ദ്രങ്ങളെ മിനി സിവില്‍ സ്റ്റേഷനാക്കും. 1800 ലേറെ വില്ലേജുകള്‍ കേരളത്തിലുണ്ട്. ഇതില്‍ 700 എണ്ണത്തിനും സ്വന്തമായി കെട്ടിടമില്ല. ഇത്തരം വില്ലേജ് ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടം പണിയുമെന്നും മന്ത്രി പറഞ്ഞു. 
''ഞാന്‍ ഒരു മന്ത്രി ശിശുവാണ്, എന്നെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യാതെ സഹായിക്കണമെന്നും ഇ.ചന്ദ്രശേഖരന്‍ അഭ്യര്‍ത്ഥിച്ചു. പ്രസ്സ് ക്ലബ്ബ് ഭാരവാഹികള്‍ മന്ത്രിക്ക് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലും ഒപ്പമുണ്ടായിരുന്നു.

Keyword-E-Chandrshekaran-Press-meet-Kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad