Type Here to Get Search Results !

Bottom Ad

പഴവര്‍ഗ്ഗങ്ങള്‍ പൊള്ളുന്നു ; നേന്ത്രപ്പഴത്തിന് 60 രൂപ



കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് വിപണിയില്‍ പഴങ്ങള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വില. ഒരു കിലോ നേന്ത്രപ്പഴത്തിന് 60 രൂപയാണ് ശനിയാഴ്ചത്തെ വില. ഒരാഴ്ച മുമ്പ് 50ലും താഴെയായിരുന്നു വില. കദളിപ്പഴത്തിന് 30 ല്‍ നിന്ന്  50 രൂപയായി. പൂവമ്പഴത്തിന്റെ വിലയിലും ഇതേ രീതിയില്‍ മാറ്റമുണ്ട്. മൈസൂര്‍ പഴത്തിന് 30 രൂപയാണ് വില. വയനാട്ടില്‍ നിന്നാണ് കാസര്‍കോട്ടേക്ക് പഴങ്ങളെത്തുന്നത്. വിളവ് കുറഞ്ഞതും മഴ ലഭിക്കാത്തതുമാണ് വില കുതിച്ചുയരാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. നേരത്തെ തമിഴ്‌നാട്, കര്‍ണ്ണാടക ഭാഗങ്ങളില്‍ നിന്ന് പഴങ്ങള്‍ എത്തിയിരുന്നെങ്കിലും ഇപ്പോഴത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 
മുട്ടക്കും വിപണിയില്‍ വില ഉയര്‍ന്നിട്ടുണ്ട്. നാലു രൂപയുണ്ടായിരുന്ന മുട്ടക്ക് 5.25 അഞ്ചേകാല്‍ രൂപയാണ് ഇപ്പോഴത്തെ വില.

keyword-kasaragod-fruit-rates

Post a Comment

0 Comments

Top Post Ad

Below Post Ad