Type Here to Get Search Results !

Bottom Ad

റോഡുകള്‍ കുഴിച്ചുളള പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി

കാസര്‍കോട്.(www.evisionnews.in)നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെബ്കാസ്റ്റിംഗ് അടക്കം ജില്ലയില്‍ ബി എസ് എന്‍ എല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചുളള പ്രവര്‍ത്തികള്‍ നടക്കേണ്ടുന്നതിന്, യാതൊരു തടസ്സവും കൂടാത്ത കണക്റ്റിവിറ്റി ഉറപ്പുവരുത്തേണ്ടുന്നതിന് ഇന്നു മുതല്‍ ഈ മാസം 19 വരെ ജില്ലയിലാകെ റോഡുകള്‍ കുഴിച്ചുളള എല്ലാ പ്രവര്‍ത്തികളും നിര്‍ത്തിവെച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ ഉത്തരവായി. വാട്ടര്‍ അതോറിറ്റി, ടെലഫോണ്‍ മൊബൈല്‍ സര്‍വ്വീസ് ദാതാക്കള്‍തുടങ്ങിയ ഏജന്‍സികള്‍ റോഡുകള്‍ കുഴിച്ച് പ്രവൃത്തി ചെയ്യുന്നതിനാല്‍ പല സ്ഥലങ്ങളിലും കേബിള്‍ മുറിഞ്ഞ് കണക്റ്റിവിറ്റി തടസ്സപ്പെടുന്നതായി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവ്. നിരോധനം ലംഘിച്ച് പ്രവൃത്തികള്‍ ചെയ്യുന്നത് ഗൗരവമായിക്കണ്ട് ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കും. ഏതെങ്കിലും അടിയന്തിര ഘട്ടത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അതിന് ജില്ലാകളക്ടറുടെ രേഖാമൂലമുളള അനുമതി നേടേണ്ടതാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad