ലണ്ടന്‍: (www.evisionnews.in)വിദേശത്തെ ആദ്യ സ്വതന്ത്ര മലയാളം ചാനലായ ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആനന്ദ് ടീവി ഏര്‍പ്പെടുത്തിയ ‘പ്രവാസി രത്ന അവാര്‍ഡ്’ പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും ഗള്‍ഫ് നാടുകളിലെ മുന്‍നിര ആതുരാലയ ശൃംഖലയായ ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്‍െറ ചെയര്‍മാനുമായ ഡോ. കെ.ടി റബീഉള്ള ഏറ്റുവാങ്ങി. മാഞ്ചസ്റ്ററില്‍ ശനിയാഴ്ച (മേയ് 28, 2016) നടന്ന യൂറോപ്പിലെ ആദ്യ മലയാളം മൂവി അവാര്‍ഡ് ഷോയില്‍ വെച്ചാണ് അവാര്‍ഡ് സ്വീകരിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ ആതുര സേവന രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന റബീഉള്ളക്ക് നാട്ടിലും ഗള്‍ഫിലുമായി ചെയുവരുന്ന വിപുലമായ ജീവകാരുണ്യ, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ആനന്ദ് ടിവിയും യൂറോപ്യന്‍ മലയാളി കൂട്ടായ്മയും ചേര്‍ന്ന് ഈ പുരസ്കാരം സമ്മാനിച്ചത്. യൂറോപ്പിലും പ്രത്യേകിച്ച് ഇംഗ്ളണ്ടിലുമുള്ള വലിയൊരു വിഭാഗം പ്രവാസി മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ ആനന്ദ് ടീവിയുടെ ഈ അംഗീകാരം അങ്ങേയറ്റത്തെ ആഹ്ളാദത്തോടെയാണ് ഹൃദയത്തിലേറ്റുവാങ്ങുന്നതെന്ന് ഡോ. കെ.ടി റബീഉള്ള പറഞ്ഞു. പ്രവാസി സമൂഹം തടിച്ചുകൂടിയ ഈ സദസിന്‍െറ മുന്നില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ തന്‍െറ നാട്ടില്‍ ലക്ഷക്കണക്കായ ജനങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതുപോലുള്ള പ്രതീതിയാണ് മനസില്‍ ഉളവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വ്യക്തിയുടെയും പ്രസ്ഥാനത്തിന്‍െറയും വളര്‍ച്ച സമൂഹത്തിനും രാജ്യത്തിനും ഉതകുന്ന വിധത്തില്‍ മാറുമ്പോഴാണ് അത് ശരിയാംവണ്ണം വളര്‍ന്നുവികസിക്കുന്ന ഒരു മഹാപ്രസ്ഥാനമായി മാറുന്നതെന്നും ചെറിയ തുടക്കങ്ങളില്‍ നിന്ന് ഇപ്പോള്‍ വലിയ വലിയ ഉയര്‍ച്ചകളിലേക്ക് പറന്നുയരാന്‍ പ്രാപ്തനാക്കിയ പ്രവാസ ജീവിതത്തെ നന്ദിപൂര്‍വം സ്മരിച്ചുകൊണ്ട് റബീഉള്ള പറഞ്ഞു. യൂറോപ്പിലെ മലയാളികള്‍ക്ക് സ്വന്തമായി 2014 ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച മലയാളം ചാനലാണ് ആനന്ദ് ടിവി. ബ്രിട്ടനിലെ പ്രമുഖ മലയാളി ശ്രീകുമാറിന്‍െറ ആനന്ദ് മീഡിയയാണ് യൂറോപ്പിലെ ആദ്യത്തെ മലയാളം പ്രാദേശിക ചാനലെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്.
പുരസ്കാര ജേതാവായ ഡോ. കെ.ടി റബീഉള്ള മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശിയാണ്. ചെറിയ തുടക്കങ്ങളിലൂടെ കഠിനാധ്വാനം കൊണ്ട് വലിയ നേട്ടങ്ങളിലേക്കും ഉയര്‍ച്ചകളിലേക്കും പറന്നുയരാന്‍ പ്രാപ്തനായി മാറിയ അദ്ദേഹം തന്‍െറ നേട്ടങ്ങളുടെ പങ്ക് സമൂഹത്തില്‍ വിഷമതകള്‍ അനുഭവിക്കുന്നവരുമായി പങ്കുവെക്കാന്‍ കാട്ടിയ മനസാണ് സാമൂഹികാംഗീകാരങ്ങള്‍ക്ക് അര്‍ഹനാക്കിയത്. സ്വദേശമായ ഈസ്റ്റ് കോഡൂര്‍ ഗ്രാമത്തെ തന്നെ ദത്തെടുത്തുകൊണ്ടായിരുന്നു ജീവകാരുണ്യ രംഗത്ത് ഒരു പുതിയ അധ്യായം രചിച്ചുകൊണ്ട് അദ്ദേഹത്തിന്‍െറ കടന്നുവരവ്. നിരവധി ചെറുപ്പക്കാര്‍ക്ക് ഓട്ടോറിക്ഷകളും മറ്റ് ഉപജീവനമാര്‍ഗങ്ങളും നല്‍കി. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും പഠനസഹായങ്ങളും നല്‍കി. ഇതിന് പുറമെ ഒട്ടേറെ ചെറുതും വലുതുമായ സേവന പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ, ചികിത്സ, സാമൂഹിക രംഗങ്ങളില്‍ നടത്തിവരുന്നു. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അമ്പതനായിരം രൂപ വീതവും പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് വീടുവെക്കാന്‍ അഞ്ചു സെന്‍റ് സ്ഥലവും ആവശ്യമായ സാമ്പത്തിക സഹായവും അദ്ദേഹം നല്‍കി. വിഖ്യാതമായ പ്രവാസി ഭാരതീയ പുരസ്കാരം രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയില്‍ നിന്ന് 2013ല്‍ ഏറ്റുവാങ്ങാനും അദ്ദേഹത്തിന് അവസരമുണ്ടായി. ഇതിന് പുറമെ ഇന്ത്യയിലും ഗള്‍ഫിലുമായി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് പത്ത് കോടി രൂപ ചെലവില്‍ വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പും ഡോ. കെ.ടി റബീഉള്ളയും ആസൂത്രണം ചെയ്തിരിക്കുന്നത്.
keywords : london-rabeeulah-pravsi-rathna-award

Post a Comment
0 Comments