Type Here to Get Search Results !

Bottom Ad

പന്നിപ്പാറയില്‍ ക്വാര്‍ട്ടേഴ്സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു



കാസര്‍കോട്: വിദ്യാനഗര്‍ പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഗ്നിബാധ. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പന്നിപ്പാറയിലെ റിയാസിന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സില്‍ അബ്ദുള്‍ ലത്തീഫും കുടുംബവും താമസിക്കുന്ന വീട്ടിലാണ് അപകടം. 

 അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന പാചകവാതകസിലിണ്ടറില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടാവുകയും തീപിടിച്ച് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. അടുക്കളയിലെ ഉപകരണങ്ങളിലേക്കും മറ്റും തീ പടര്‍ന്നു.  ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ഗ്യാസ് ചോര്‍ച്ച തടഞ്ഞ് സിലിണ്ടര്‍ പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്തു. 25000 രൂപയുടെ നഷ്ടമുണ്ട്. 

keywod-gas-celender-in-rent-room

Post a Comment

0 Comments

Top Post Ad

Below Post Ad