Type Here to Get Search Results !

Bottom Ad

പോലീസ് നിരപരാധികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം - യൂത്ത് ലീഗ്


കാസർകോട് :(www.evisionnews.in)നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ പ്രദേഷങ്ങളിൽ നടന്ന അനിഷ്ട സംഭവങ്ങളിലും, കഴിഞ്ഞ ദിവസം മൊഗ്രാൽപുത്തൂർ ടൗണിൽ കഞ്ചാവ് മാഫിയ നാട്ടുകാരെ ആക്രമിച്ച സംഭവത്തിലും പോലീസ് നിരപരാധികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
പല കേസുകളിലും രാഷ്ട്രീയ കക്ഷി നേതാക്കൾ നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് പോലീസ് പ്രതികളെ തീരുമാനിക്കുന്നതും വകുപ്പുകൾ കൂട്ടി ചേർക്കുന്നതും ഇത് നിയമ വ്യവസ്ഥക്ക് ചേരാത്ത നടപടിയും നിയമ സംവിധാനത്തെ തകിടം മറിക്കുന്നതുമാണ് ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോപങ്ങൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു.
ഇത്തരം അക്രമ സംഭവങ്ങളിൽ മയക്കുമരുന്ന് സംഘങ്ങൾക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് ചില സി.പി.എം നേതാക്കൾ സ്വീകരിക്കുന്നത് ഇത് നാടിന്റെ സമാധാനാന്തരിക്ഷം തകർക്കാനെ ഉപകരിക്കുകയുള്ളു.
നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ യു.ഡി.എഫ് നേടിയ അഭിമാനകരമായ വിജയം മതേതര സംവിധാനങ്ങൾക്ക് ശക്തി പകരുന്നതാണെന്ന് യോഗം വിലയിരുത്തി
യു.ഡി.എഫിനെ വിജയിപ്പിച്ച വോട്ടർമാർക്ക് യോഗം നന്ദി രേഖപ്പെടുത്തി.
പ്രസിഡന്റ് മൊയ്തീൻ കൊല്ലമ്പാടി അദ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എ.കെ.എം അഷ്റഫ് സ്വാഗതം പറഞ്ഞു 
കെ.ബി.എം ശരീഫ്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, അഷ്റഫ് എടനീർ, നാസർചായിന്റടി, ടി.എസ് നജീബ്, സയ്യിദ് ഹാദി തങ്ങൾ, സഹീർ ആസിഫ്, എ.കെ.ആരിഫ് ,ടി.ഡി.കബീർ, സിദ്ദീഖ് സന്തോഷ് നഗർ, സെഡ് എ കയ്യാർ, ഹാരിസ് ബാവ നഗർ, അസീസ് കളത്തൂർ, ഖാലിദ് പച്ചക്കാട്, എം.എ നജീബ്, റഹൂഫ് ബാവിക്കര, ഹാരിസ് പട്ട്ള, റഹ്മാൻ ആരിക്കാടി, എൻ.എ താഹിർ, ബാത്ത്ഷ പൊവ്വൽ, ഹാഷിം ബംബ്രാണി, അഷ്റഫ് കൊടിയമ്മ ചർച്ചയിൽ പങ്കെടുത്തു

Post a Comment

0 Comments

Top Post Ad

Below Post Ad