കാഞ്ഞങ്ങാട്: (www.evisionnews.in) ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ ഭാര്യയ്ക്കും അഞ്ച് മക്കള്‍ക്കും ചിലവിന് നല്‍കാന്‍ കോടതി വിധി.
പള്ളിക്കര മീത്തല്‍ സാജിദാമന്‍സിലില്‍ ഉമ്മര്‍കുഞ്ഞിയുടെ മകള്‍ ആസിയാന (32) യുടെ പരാതിയില്‍ ഭര്‍ത്താവ് കാഞ്ഞങ്ങാട് കുശാല്‍നഗറിലെ പരേതനായ അബ്ദുള്‍റഹിമാന്റെ മകന്‍ ഫൈസല്‍ പൊന്നുക്കാരന്‍ (38) ആണ് ഭാര്യക്കും 18,16,15,12, 9 ഉം വയസ്സ് പ്രായമുള്ള അഞ്ചുമക്കള്‍ക്കും പ്രതിമാസം ചിലവിന് നല്‍കേണ്ടത്. ഭാര്യക്ക് പ്രതിമാസം മൂവായിരംരൂപയും അഞ്ചു മക്കള്‍ക്ക് പ്രതിമാസം രണ്ടായിരം രൂപാ വീതം പത്തായിരം രൂപയും ചിലവിന് നല്‍കണമെന്നാണ് ഹൊസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് കോടതി (ഒന്ന്)യുടെ ഉത്തരവ്. 1997 ഏപ്രില്‍ മൂന്നിനായിരുന്നു ഇരുവരുടെ വിവാഹം. വിവാഹ സമയത്ത് നല്‍കിയ 38 പവന്‍ സ്വര്‍ണ്ണവും 1,40000 രൂപയും ധര്‍ത്തടിച്ച് തീര്‍ത്ത ഫൈസല്‍ സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ആസിയാനെയും മക്കളെയും ഉറങ്ങാന്‍പോലും അനുവദിക്കാത്തവിധം പീഡിപ്പിക്കുകയായിരുന്നുവത്രെ. ഇതിന് ഇയാളുടെ മാതാവ് ആമിന (60) സഹോദരി കുഞ്ഞാമിന (42) എന്നിവരും കൂട്ടു നില്‍ക്കുന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
keyword-family- court-order-to-give-ecpence

Post a Comment
0 Comments