കാസര്‍കോട്:(www.evisionnews.in) സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ വിദ്യാനഗറിലെ എ.കെ.ജി മന്ദിരത്തിന് നേര്‍ക്ക് കല്ലേറ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സി.പി.എം അക്രമത്തില്‍ പ്രതിഷേധിച്ച് കലക്‌ട്രേറ്റിലേക്ക് നടന്ന ബി.ജെ.പി യുടെ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയവരാണ് കല്ലേറ് നടത്തിയതെന്ന് സി.പി.എം കേന്ദ്രങ്ങള്‍ അറിയിച്ചു. സ്ഥലത്ത് പോലീസ് ഉണ്ടായിട്ടും അക്രമം തടഞ്ഞില്ലെന്നും സി.പി.എം കുറ്റപ്പെടുത്തി. കല്ലേറില്‍ ഇ.എം.എസ് പഠന കേന്ദ്രത്തിന്റെ ബോര്‍ഡിന് കേടുപാടുകള്‍ ഉണ്ടായി.
keyword-cpm-office-kasaragod-attacked-by-bjp-collectrete-march
Post a Comment
0 Comments