Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂര്‍ അക്രമം: പ്രതിഷേധ സംഗമം നടത്തി


മൊഗ്രാല്‍ പുത്തൂര്‍: (www.evisionnews.in)വെള്ളിയാഴ്ച രാത്രി മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ക്ലബ്ബിനും നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍പുത്തൂരില്‍ പ്രതിഷേധ സംഗമവും റാലിയും നടത്തി. വിവിധ ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധ റാലി. മൊഗ്രാല്‍ പുത്തൂരിലും പരിസരപ്രദേശങ്ങളിലും നിരന്തരമായി അക്രമം അഴിച്ചുവിടുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. കഞ്ചാവ് അടക്കമുള്ള ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഘങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന യുവാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നുറാലി. കല്ലങ്കൈ, അറഫാത്ത് നഗര്‍, കമ്പാര്‍, കുന്നില്‍, ബെള്ളൂര്‍, മജല്‍, കോട്ടക്കുന്ന്, മൊഗ്രാല്‍പൂത്തൂര്‍, ആസാദ് നഗര്‍ കടവത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി യുവാക്കള്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തു.


keywords : moralputur-rally-attack

Post a Comment

0 Comments

Top Post Ad

Below Post Ad