Type Here to Get Search Results !

Bottom Ad

മഴക്കെടുതി, നഷ്ട് പരിഹാരം ഉടൻ നൽകണം : യൂത്ത് ലീഗ്


തുരുത്തി :(www.evisionnews.in) കനത്ത മഴയിലും കാറ്റിലും കൃഷി നാശം സംഭവിച്ചവർക്കും ഭാഗികമായി വീട് തകർന്നവർക്കും ഉടൻ നഷ്ട്ട പരിഹാരം നൽകാനുള്ള നടപടി സ്വീകരികണമെന്നാവിശ്യപ്പെട്ട് ജില്ലാ കളക്ടർ, തഹസിൽദാർ, വില്ലേജ്ജ് ഒഫിസർ, കൃഷി ഒഫിസർ എന്നിവർക്ക് തുരുത്തി ശാഖ മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി.

തുരുത്തിയിൽ മാത്രം പതിഞ്ചോളം വീടുകളും എഴ് ഇലക്‌ട്രിക് പോസ്റ്റുകൾ തകരുകയും നൂറിലധികം തെങ്ങുകളും കവുങ്ങുകളും വാഴകളും നശിക്കുകയും ചെയ്തിരുന്നു. 

വാർഡ്‌ കൗൻസിലർ സമീറ അബ്ദുൽ റസാക്, കെ.എം.സി.സി നേതാവ് ടി.എം.എ തുരുത്തി, അബുദാബി കെ.എം.സി.സി മുനിസിപ്പൽ ജനറൽ സെക്രട്ടറി ഷരീഫ് തുരുത്തി, സ്വതന്ത്ര കർഷക സംഘം മുനിസിപ്പൽ ജനറൽ സെക്രട്ടറി അബ്ദുൽ റസാക് ബെദിര, ഖാലിദ്‌ പച്ചക്കാട്, ശാഖ യൂത്ത് ലീഗ് ഭാരവാഹികളായ റസാക്ക് ഗ്രീൻ, അബൂബക്കർ മെഡിക്കൽ, ഉനൈസ് മുളക്പാടം എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad