Type Here to Get Search Results !

Bottom Ad

തളങ്കര റൈഞ്ച് ടാലന്റ് മെഗാ ക്വിസ് ചൊവ്വാഴ്ച


തളങ്കര: (www.evisionnews.in) മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ സംഘടിപ്പിക്കുന്ന തളങ്കര റൈഞ്ച് ടാലന്റ് മെഗാ ക്വിസ് മത്സരം മെയ് 17 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നടക്കും. തളങ്കര റൈഞ്ച് പരിധിയിലെ 17 മദ്രസകളില്‍ നിന്നായി എഴുപതോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. 

സൈക്കിള്‍ ഡീലേര്‍സ് കാസര്‍കോട് സ്‌പോണ്‍സര്‍ ചെയ്യുന്ന സൈക്കിളാണ് ഒന്നാം സമ്മാനം. മികച്ച അഞ്ച് മത്സരാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച രാവിലെ പത്തിന് മാലിക് ദീനാര്‍ അക്കാദമി ക്യാമ്പസില്‍ എത്തിച്ചേരണമെന്ന് കോര്‍ഡിനേറ്റര്‍ സ്വാദിഖ് ഹുദവി ആലംപാടി അറിയിച്ചു.

keywords: imama-mega-quize-thalangara-alumni

Post a Comment

0 Comments

Top Post Ad

Below Post Ad