കുമ്പള: (www.evisionnews.in) ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മംഗളൂരുവിലെ ഡിഗ്രി വിദ്യാര്‍ത്ഥിയും കുമ്പള ബത്തേരി സ്വദേശിയുമായ മന്‍സൂര്‍ (19), പേരാല്‍ മൈമൂന്‍ നഗരിലെ അബ്ദുല്‍റഹ്മാന്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരുവരേയും മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ കുമ്പള മാവിനക്കട്ടയിലാണ് അപകടം. മന്‍സൂറും അബ്ദുല്‍റഹ്മാനും ബൈക്കില്‍ കാസര്‍കോട് ഭാഗത്ത് നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ എതിരെ വരികയായിരുന്ന ആള്‍ട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
keywords: bike-car-accident-kumbala

Post a Comment
0 Comments