കുമ്പള (www.evisionnews.in): വാഹനാപകടത്തില്‍ പരിക്കേറ്റ് പത്ത് വര്‍ഷത്തിലേറെയായി കുടുംബാംഗങ്ങളുടെ സ്‌നേഹപരിചരണങ്ങളേറ്റ് കിടപ്പിലായിരുന്ന 16കാരന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. ഉപ്പള മണ്ണംകുഴി സുഹാന മന്‍സിലിലെ ഫയാസാണ് മരിച്ചത്. ജനതാദള്‍ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടിമ്പര്‍ അബ്ദുല്ലയുടേയും ആയിഷയുടേയും മകനാണ്.
പത്ത് വര്‍ഷം മുമ്പ് മണ്ണംകുഴിയിലെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് ഫയാസിനെ കാറിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫയാസ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നിരുന്നില്ല. ചികിത്സയിലായിരിക്കെ രണ്ടാഴ്ചമുമ്പാണ് ന്യൂമോണിയ ബാധിച്ചത്. മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഫയാസ് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ഫയാസിന്റെ മരണം കുടുംബാഗംങ്ങളെയും നാട്ടുകാരെയും ദുഖത്തിലാഴ്ത്തി. മുഹമ്മദ് അനീസ്, നിസാമുദ്ദീന്‍, ഷംസീര്‍, സുഹാന എന്നിവര്‍ സഹോദരങ്ങളാണ്.

Post a Comment
0 Comments