Type Here to Get Search Results !

Bottom Ad

കുഡ്‌ലുവില്‍ അക്രമം: ദമ്പതികളെ സ്‌കൂട്ടര്‍ തടഞ്ഞ് മര്‍ദ്ദിച്ചു

കാസര്‍കോട് (www.evisionnews.in): സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ അജ്ഞാത സംഘം തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി. നെല്ലിക്കുന്നിലെ അസീസ്(42), ഭാര്യ ഫസീല(36) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച രാത്രി പത്തരയോടെ കൂഡ്‌ലുവില്‍ വെച്ചാണ് സംഭവം. ബന്ധുവീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദമ്പതികള്‍ പറയുന്നു. അസീസിനെ കല്ലുകൊണ്ട് മുഖത്തടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. 

പരിക്കേറ്റ അസീസിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഫസീലക്ക് കൈക്കാണ് പരിക്ക്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി. അസീസ് സഞ്ചരിച്ച സ്‌കൂട്ടറിന് പിറകില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മക്കളായ സവാദിനേയും ഫാസിലിനേയും മറ്റൊരു ബന്ധുവിനേയും സംഘം തടയാന്‍ ശ്രമിച്ചെങ്കിലും ബഹളം വെച്ചതോടെ ആളുകള്‍ ഓടികൂടിയതിനാല്‍ അക്രമി സംഘം ഇരുളില്‍ രക്ഷപ്പെട്ടു. സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad