മൊഗ്രാൽ:(www.evisionnews.in) തെരെഞ്ഞെടുപ്പ് ജ്വരം കണക്കിലെടുത്ത് യുവാക്കളിൽ ജനാധിപത്യ ബോധം വളർത്തുന്നതിനായി മൊഗ്രാൽ ദേശീയ വേദി ഇലക്ഷൻ ക്വിസ്-2016 സംഘടിപ്പിക്കുന്നു. പ്രൊജെക്റ്റരും,ബിഗ് സ്ക്രീനും ഉപയോഗിച്ച് മെയ് 13 ന് വെള്ളിയാഴ്ച രാത്രി 7 മണിക്ക് മൊഗ്രാൽ ഖാഫിലാസ് ഹാളിലാണ് മത്സരം. രണ്ടു പേർ അടങ്ങുന്ന 8 ടീമുകൾക്കാണ് മത്സരിക്കാൻ അവസരം ലഭിക്കുക.ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ട്രോഫിക്ക് പുറമേ 2001,1001 എന്നീ ക്രമത്തിൽ കാഷ് അവാർഡും ലഭിക്കും.കാണികൾക്ക് മാത്രമായി പ്രത്യേകം ചോദ്യങ്ങളും സ്പോട്ട് സമ്മാനങ്ങളും ഉണ്ടാവും. 12/05/2016 ന് വൈകിട്ട് 5 മണി വരെ പേര് രജിസ്റ്റർ ചെയ്യാം. പേര് രജിസ്റ്റർ ചെയ്തവരിൽ നിന്ന് സ്ക്രീനിങ്ങിലൂടെ 8 ടീമുകളെ തെരഞ്ഞെടുക്കും.കൂടുതൽ വിവരങ്ങൾക്ക് 9995575722 എന്ന നമ്പറിൽ ബന്ധപ്പെടാം.

Post a Comment
0 Comments