കാസര്‍കോട്:(www.evisionnews.in)ഭാരത് ഗൗരവ് അവാര്‍ഡ് നേടിയ ബി.എ.മഹമൂദിനെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി തിരുവനന്തപുരം പൂവ്വാര്‍ റിസോര്‍'ില്‍ വെച്ച് നട ക്യാമ്പിലാണ് ആദരിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് ശ്രീ.കെ.അഹമ്മദ്‌ഷെരീഫിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ.പെരിങ്ങമല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ്, ഐ.പി.എസ് മുഖ്യാതിഥിയായി. ശ്രീ.ടി.എം.ജോസ് തയ്യില്‍(ജില്ലാ ജന.സെക്ര'റി), ശ്രീ.മാഹിന്‍ കോളിക്കര(ജില്ലാ ട്രഷറര്‍), സഹഭാരവാഹികളായ സര്‍്വ്വശ്രീ.കെ.വി.ലക്ഷ്മണന്‍, പൈക്ക അബ്ദുള്ളകുഞ്ഞി, എന്‍.മഞ്ചുനാഥ പ്രഭു, പി.കെ.എസ്.ഹമീദ്, പി.ഗിരീഷ്‌കുമാര്‍, പി.അശോകന്‍, മുഹമ്മദ് റഫീഖ്.കെ.ഐ, അശോകന്‍.പി.കെ, കെ.ജെ.സജി എിവര്‍ സംസാരിച്ചു.

Post a Comment
0 Comments