കാസര്‍കോട്:(www.evisionnews.in) ഖാസി സിഎം അബ്ദുല്ല മൌലവിയുടെ ദുരൂഹ മരണത്തെ സംബന്ധിച്ച് സിബിഐ നടത്തുന്ന അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി ആവശ്യപ്പെട്ടു. മരണത്തിന് പിന്നിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ് ലാമി ജില്ലാ നേതാക്കള്‍ സമര പന്തല്‍ സന്ദര്‍ശിച്ചു. ജമാഅത്തെ ഇസ് ലാമി ജില്ല സമിതി അംഗം സിഎല്‍ അബ്ദുല്ല, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ്, എസ്ഐഒ ജില്ലാ ഒാര്‍ഗനൈസിംഗ് സെക്രട്ടറി ബി എ അസ്റാര്‍, കെ വി ഇസാസുല്ലാഹ്, പി കെ ബഷീര്‍, സക്കരിയ ഉദുമ, അബ്ദുല്‍ റഷീദ്, സ്വാദിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments