Type Here to Get Search Results !

Bottom Ad

ജിഷയുടെ കൊല: അന്വേഷണം ശരിയായ ദിശയിലാണ്, അന്വേഷണ സംഘത്തെ മാറ്റുന്നില്ല -ചെന്നിത്തല

തിരുവനന്തപുരം (www.evisionews.in): ജിഷയുടെ കൊലപാതകത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും അന്വേഷണ സംഘത്തെ മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജിഷയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ വീഴ്ച വന്നിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊസര്‍ ഡോ. ലിസ ജോണാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. സഹായിയായ പി.ജി വിദ്യാര്‍ത്ഥിയും ഒപ്പമുണ്ടായിരുന്നു. പല ആശുപത്രികളിലും പോസ്റ്റുമോര്‍ട്ടം നടത്തുന്നത് എം.ബി.ബി.എസ് കഴിഞ്ഞവരാണ്. അതുകൊണ്ടുതന്നെ പി.ജി വിദ്യാര്‍ത്ഥി ഒപ്പമുണ്ടായിരുന്നതില്‍ അപാകതയില്ലെന്നും ആഭ്യന്തര സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad