കാസര്‍കോട് (www.evisionnews.in): മുഹിമ്മാത്ത് സ്ഥാപകനും ആത്മീയ നേതാവുമായിരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പത്താമത് ഉറൂസ് മുബാറകിന് ചൊവ്വാഴ്ച കൊടിയേറും. 14ന് വൈകിട്ട് ദിക്‌റ് ദുആ സമ്മേളനത്തോടെ സമാപിക്കും. പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന അഞ്ച് ദിവസത്തെ ഉറൂസില്‍ സിയാറത്ത്, പ്രവാസി സമ്മേളനം, മതപ്രഭാഷണം, അനുസ്മരണ സമ്മേളനം, തസ്‌കിയ സമ്മേളനം, ഹിമമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, റാത്തീബ്, മൗലിദ്, ഖത്മുല്‍ ഖുര്‍ആന്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.
പ്രമുഖ സയ്യിദുമാരും പണ്ഡിതരും നേതൃത്വം നല്‍കും. പതിനായിരങ്ങള്‍ എത്തിച്ചേരുന്ന ഉറൂസിന് വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുഹിമ്മാത്ത് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 6.30ന് എട്ടിക്കുളം താജുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി നേതൃത്വം നല്‍കും. രാവിലെ 9.30ന് മുഹിമ്മാത്ത് നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തും.
ഉച്ചക്ക് രണ്ടിന് പ്രവാസി സംഗമം സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവത്തിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങും. ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയില്‍ സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്യും. പത്ത് മുതല്‍ 12 വരെ രാത്രി ഏഴിന് മത പ്രഭാഷണം നടക്കും. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്യും. ഹാഫിള് സുഫ്‌യാന്‍ സഖാഫി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പ്രസംഗിക്കും.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് അനുസ്മരണ സമ്മേളനം സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് തസ്‌കിയ സമ്മേളനം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും.
14ന് രാവിലെ 6ന് റാത്തീബ് നേര്‍ച്ച സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. അബ്ദുറഹ്മാന്‍ അഹ്‌സനി നേതൃത്വം നല്‍കും. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്‌ബോധനം നടത്തും. 7.30ന് ഹിമമി സംഗമം അബൂബക്കര്‍ കാമില്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5മണിക്ക് സമാപന ദിക്ര്‍ ദുആ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. കന്‍സുല്‍ ഉലമ കെ.പി ഹംസ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ പ്രസംഗിക്കും. കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി മുഖ്യാതിഥികളായിരിക്കും.
പത്രസമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട(ചെയര്‍മാന്‍ സ്വാഗതസംഘം), ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി (ജനറല്‍ സെക്രട്ടറി), സയ്യിദ് മുനീറുല്‍ അഹ്ദല്‍(സെക്രട്ടറി) ,ഹാജി അമീറലി ചൂരി(ട്രഷറര്‍ മുഹിമ്മാത്ത്), സുലൈമാന്‍ കരിവള്ളൂര്‍ (സെക്രട്ടറി മുസ്‌ലിം ജമാഅത്ത്), അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍(ജില്ല പ്രസിടന്റ് എസ് എസ് എഫ്), അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ (വൈ.പ്രസിഡന്റ് എസ് വൈ എസ്), മൂസ സഖാഫി കളത്തൂര്‍(എച്ച് ആര്‍ ഒ) പങ്കെടുത്തു.
Post a Comment
0 Comments