ഖത്തര്‍:(www.evisionnews.in) നിയസഭ തിരഞ്ഞെടുപ്പില്‍ ഇടത് തരംഗത്തിലും ഇടതിന്റെ സിറ്റിംഗ് മണ്ഡലമായ കുറ്റ്യാടി മണ്ഡലത്തില്‍ തന്റെ കന്നിയംഗത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ഖത്തര്‍ കെ.എം.സി.സി നേതാവ് പാറക്കല്‍ അബ്ദുല്ലയെ കെ.എം.സി.സി കാസര്‍കോഡ് ജില്ലാ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു
പ്രസിഡണ്ട് ലുകമാനുല്‍ ഹക്കീം അധൃക്ഷത വഹിച്ചു എം.ടി.പി മുഹമ്മദ് കുഞ്ഞി യോഗം ഉല്‍ഘാടനം ചെയതു, സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ , മുട്ടം മഹമൂദ് സിദ്ധിഖ് മണിയംപാറ, എന്‍ ബഷീര്‍, മൊയതീന്‍ ആദൂര്‍, കെ.ബി മുഹമ്മദ് ബായാര്‍, മജീദ് ചെമ്പരിക്ക തുടങ്ങവര്‍ നിയുക്ത എം.എല്‍.എയെ അഭിനന്ദിച്ച് സംസാരിച്ചു.കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിന്റെ നടത്തിപ്പിനായി ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച്ച വെച്ച നൂറുദ്ധീന്‍ പടന്നയേയും കെ.ബി മുഹമ്മദ് ബയാറിനും ഉപഹാരം നല്‍കി ജില്ലാ കമ്മിറ്റി ആദരിച്ചു.സെക്രട്ടറി ബഷീര്‍ ചെര്‍ക്കള സ്വാഗതവും ശംസുദ്ധീന്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments