Type Here to Get Search Results !

Bottom Ad

ഖാസി സമരം 26-ാം ദിവസം പിന്നിട്ടു


കാസര്‍കോഡ്: (www.evisionnews.in)ചെമ്പരിക്ക - മംഗലാപുരം ഖാസിയായിരുന്ന സി.എം. ഉസ്താദിന്റെ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും നിയമത്തിനു മുമ്പില്‍ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജനകീയ ആക്ഷന്‍ കമ്മറ്റിയും കുടുംബവും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരം 26-ാം ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം നേര്‍ന്നുകൊണ്ട് നിരവധി സംഘടനകളും വ്യക്തികളും സമരപന്തലിലെത്തി.

26-ാം ദിവസത്തെ സമരം താജുദ്ദീന്‍ ചെമ്പരിക്ക ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ.എം. ഇബ്രാഹിം സഹദി കൊളത്തൂര്‍, അബ്ദുള്‍ കരീം ഫൈസി കൊളത്തൂര്‍, അലവി മുഹമ്മദ്, ഷാഫി ദേളി, അബ്ദുള്‍ ഖാദര്‍ സഹദി, മുഹമ്മദ് സൈദ് ചേരൂര്‍, സി.എം. അബ്ദുല്ല കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ ചട്ടംഞ്ചാല്‍ സ്വാഗതവും, ഇബ്രാഹിം സി.എം. നന്ദിയും പറഞ്ഞു.

keywords :qazi-cm-usthad-murder-police

Post a Comment

0 Comments

Top Post Ad

Below Post Ad