പരിയാരം: (www.evisionnews.in) സുഗന്ധതൈലം പൂശി സൂക്ഷിക്കുന്നതിനു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി അനാട്ടമിവിഭാഗത്തില്‍ എത്തിച്ച യുവതിയുടെ മൃതദേഹത്തിന്റെ നഗ്‌നഫോട്ടോ എടുത്ത കേസില്‍ രണ്ട് ആശുപത്രി ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പരിയാരം മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം ജീവനക്കാരായ സുനില്‍, മനോജ് എന്നിവരെയാണ് പിടികൂടിയത്.
മൃതദേഹത്തോട് അനാദരവ് കാട്ടിയതിനും ഡ്യൂട്ടി സമയത്തു മദ്യപിച്ചതിനും എംബാമിന്റെ ചുമതലയുണ്ടായിരുന്ന സുനിലിനെ ഇന്നലെ ത്തന്നെ പിടികൂടിയിരുന്നു. ഫോട്ടോ എടുത്ത ജീവനക്കാരന്‍ മരണപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ ബഹളം വച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ ഇന്നുരാവിലെ പിടികൂടി. മൊബൈല്‍ കസ്റ്റഡിയിലെടുത്തു. കണ്ണൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സക്കിടെയാണ് യുവതി മരിച്ചത്. ചികിത്സാപിഴവുമൂലമാണ് മരണമെന്നു പരാതിയുണ്ടായിരുന്നു.
Keyword-Body-Photo-Taken_Arrest-PAriyaram-medical-Collage-

Post a Comment
0 Comments