കാസര്‍കോട്: (www.evisionnews.in) വര്‍ക്ക്‌ഷോപ്പിനകത്ത് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പുലിക്കുന്ന് റോഡിലുള്ള വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ കര്‍ണ്ണാടക പുത്തൂരിലെ തോമസ് ലൂയിസ് ഡിസൂസ (52)യെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കാണപ്പെട്ടത്.കഴിഞ്ഞ ഒരു വര്‍ഷമായി ഈ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്ന തോമസ് ഇവിടെ തന്നെയാണ് താമസിച്ചു വരുന്നത്. നാട്ടിലേക്ക് പോയ തോമസ് ഇന്നലെ രാവിലെ തിരിച്ചെത്തി ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ന് രാവിലെ മറ്റ് ജീവനക്കാര്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ ആദ്യ നിഗമനം. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ മറിയാമ്മ. മക്കള്‍: അറുമാന്‍ ലൂയിസ്, അല്‍വിന്‍ ജോയല്‍, അന്‍വിതാറിയ, അനീസ് ജയ്‌സണ്‍.
Keyword-workshop-keeper-death

Post a Comment
0 Comments