Type Here to Get Search Results !

Bottom Ad

മദ്യലഹരിയില്‍ ഡ്രൈവറെ കൊലപ്പെടുത്തിയ ക്ലീനര്‍ കുറ്റക്കാരന്‍



കാസര്‍കോട്: (www.evisionews.in) മദ്യലഹരിയില്‍ ലോറി ഡ്രൈവറെ തലക്കടിച്ചുകൊലപ്പെടുത്തിയ കേസില്‍ ക്ലീനര്‍ കുറ്റക്കാരനാണെന്ന് കോടതി.
കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ വിളക്കന്നൂര്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ സുകുമാരന്‍ (34) കൊല്ലപ്പെട്ട കേസിലാണ് ക്ലീനര്‍ വിളക്കന്നൂരിലെ കെ.സി.ഷിജോ (28) കുറ്റക്കാരനാണെന്ന് അഡീ.ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി സാനു.എസ് പണിക്കര്‍ കണ്ടെത്തിയത്.കുമ്പള പൊലീസ് ചാര്‍ജ് ചെയ്ത കേസാണിത്. 2011 ഡിസംബര്‍ 13ന് രാത്രിയില്‍ കുമ്പള ബജ്‌പെ കടവിലാണ് സംഭവം.
ഇവിടെ നിന്നും മണലെടുക്കാനാണ് ലോറിയുമായി സുകുമാരനും ക്ലീനര്‍ ഷിജോയും എത്തിയത്. ഇവര്‍ മദ്യപിക്കുകയും വാക്കു തര്‍ക്കവും ഉണ്ടായി. ഇതിനിടയിലാണ് ഷിജോ കൈക്കോട്ടിന്റെ തള്ളകൊണ്ട് സുകുമാരന്റെ തലക്കടിച്ചത്. തല പൊട്ടി രക്തം വാര്‍ന്ന സുകുമാരനെ നാട്ടുകാര്‍ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 15ന് മരിച്ചു. ഇതിന് ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിജോയെ അറസ്റ്റ് ചെയ്തത്.
കടവ് പരിസരത്ത് ഇവര്‍ക്ക് ഭക്ഷണം നല്‍കിയ ആളുടെ മൊഴി പ്രധാനതെളിവായി സ്വീകരിച്ച് നടത്തിയ കേസില്‍ 21 സാക്ഷികളെയാണ് വിസ്തരിച്ചത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഗംഗാധരന്‍ കുട്ടമത്ത് കോടതിയില്‍ ഹാജരായി.


Keyword-Driveer-Death-Cleaner-Arrested

Post a Comment

0 Comments

Top Post Ad

Below Post Ad