തിരുവനന്തപുരം (www.evisionnews.in): പിണറായി വിജയന്‍ മന്ത്രി സഭയിലെ സിപിഎം മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു. അപ്രതീക്ഷിത നീക്കത്തിലൂടെ തവനൂരില്‍ നിന്ന് വിജയിച്ച സിപിഎം സ്വതന്ത്രന്‍ കെ.ടി ജലീലിന് തദ്ദേശഭരണ വകുപ്പ് നല്‍കാന്‍ തീരുമാനിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എകെ ബാലന് സാംസ്‌കാരികവും പിന്നാക്ക ക്ഷേമവകുപ്പും നല്‍കും.
നേരത്തെ തദ്ദേശ ഭരണവകുപ്പ് ബാലനെ ഏല്‍പ്പിക്കുമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ദേവസ്വം വകുപ്പ് സിപിഎമ്മിന് തന്നെയാണ്. കടകംപള്ളി സുരേന്ദ്രന്‍ വൈദ്യുതി വകുപ്പിന് പുറമെ ദേവസ്വത്തിന്റെ ചുമതലയും വഹിക്കും.
Post a Comment
0 Comments