Type Here to Get Search Results !

Bottom Ad

ആരോഗ്യ ഇന്‍ഷൂറന്‍സ് ഫോട്ടോ എടുക്കല്‍

കാസര്‍കോട്.(www.evisionnews.in)സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി (ആര്‍ എസ് ബി വൈ -ചിസ്) സ്മാര്‍ട്ട് കാര്‍ഡ് വിതരണത്തിനുളള ഫോട്ടോ എടുക്കല്‍ വിവിധ പഞ്ചായത്തുകളില്‍ ഇന്ന് (26) മുതല്‍ ആരംഭിക്കും. കുമ്പള പഞ്ചായത്തില്‍ ഇന്ന് (26) ആരിക്കാടി ജി ബി എല്‍ പി സ്‌കൂള്‍, ബംബ്രാണ എല്‍ പി സ്‌കൂള്‍, കൊടിയമ്മെ യു പി സ്‌കൂള്‍, കളത്തൂര്‍ എം എല്‍ പി സ്‌കൂള്‍ ഉക്രംപാടി എന്നിവിടങ്ങളിലും നാളെ (27) നായിക്കാപ്പ ഗണേശ മന്ദിരം, പേരാല്‍ സ്‌കൂള്‍, എം ജി എല്‍ സി ബെദിര സ്‌കൂള്‍ എന്നിവിടങ്ങളിലും 28, 29 തീയതികളില്‍ കുമ്പള യു പി സ്‌കൂളിലുമാണ് ഫോട്ടോയെടുക്കുന്നത്. 
മഞ്ചേശ്വരം പഞ്ചായത്തില്‍ ഈ മാസം 27, 28, 29 തീയതികയളില്‍ കുടുംബശ്രീ ഹാളിലും മംഗല്‍പാടി പഞ്ചായത്തില്‍ ഈ മാസം 27 ന് ലയണ്‍സ് ക്ലബ്ബ് പച്ചംപളയിലും, 27, 28 തീയതികളില്‍ എ ജെ സ്‌കൂള്‍ മംഗല്‍പാടിയിലും ഉപ്പള ഗവ. സ്‌കൂളിലും 28 ന് ബന്തിയോട് ടൗണ്‍ എ കെ എം കോംപ്ലക്‌സിലുമാണ് ഫോട്ടോയെടുക്കുന്നത്. കളളാര്‍ പഞ്ചായത്തില്‍ ഈ മാസം 28 ന് കളളാര്‍ പഞ്ചായത്ത് ഹാളിലും പനത്തടി പഞ്ചായത്തില്‍ 28 ന് പനത്തടി പഞ്ചായത്ത് ഹാളിലും കോടോം-ബേളൂര്‍ പഞ്ചായത്തില്‍ 28 ന് എണ്ണപ്പാറ പി എച്ച് സി യിലും പഞ്ചായത്ത് ഹാളിലുമാണ് ഫോട്ടോ എടുക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad