കാസര്‍കോട്: (www.evisionnews.in) എല്‍ഡിഎഫി ന്റെ കുപ്രചരണം തള്ളിക്കളഞ്ഞ് മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് ചരിത്ര വിജയം ആവര്‍ത്തിക്കുമെന്ന് യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. പി.ബി. അബ്ദുള്‍ റസ്സാഖ് ഇക്കഴിഞ്ഞകാലയളവില്‍ മഞ്ചേശ്വരത്ത് സൃഷ്ടിച്ച വികസന മുന്നേറ്റം സമാനതകളില്ലാത്തതും ചരിത്ര വിസ്മയവുമാണ്. ഇതിനെ താറടിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള എല്‍.ഡി.എഫ് നീക്കങ്ങള്‍ വോട്ടര്‍മാര്‍ തള്ളുമെന്നും നേതാക്കള്‍ പറഞ്ഞു.മണ്ഡലത്തില്‍ യുഡിഎഫും ബി.ജെ.പിയും തമ്മിലാണ് മത്സരം. എല്‍.ഡി.എഫ് ഒരു പ്രശ്‌നമേയല്ല. 2006 ഒരിക്കലും 2016 ല്‍ ആവര്‍ത്തിക്കില്ല. കാന്തപുരം വിഭാഗം സുന്നി സംഘടന എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമില്ല. വോട്ടുകളുടെ നിലയനുസരിച്ച് എല്‍.ഡി.എഫ് ബഹുദൂരം പിന്നിലാണെന്നും നേതാക്കള്‍ പറഞ്ഞു.
കേരളപ്പിറവിയോളം പഴക്കമുള്ള മഞ്ചേശ്വരം താലൂക്ക് യാഥാര്‍ത്ഥ്യമാക്കിയതും, ഫിഷിംഗ് ഹാര്‍ബറും, മെക്കാഡം റോഡുകളും , പെര്‍ളയിലെ ഡയറി ഫാമും യുഡിഎഫിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ മാതൃകാ പദ്ധതികളാണ്. സംസ്ഥാന ശരാശരിയുടെ നാലിരട്ടി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മണ്ഡലത്തില്‍ വിതരണം ചെയ്തു. എസ്.സി എസ്ടി മേഖലകളില്‍ വികസന വിപ്ലവമാണ് സൃഷ്ടിച്ചത്. ഈ നേട്ടങ്ങളെ അവമതിക്കാമാണ് എല്‍.ഡി.എഫി ന്റെ ശ്രമങ്ങള്‍ ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. പി.കരുണകരന്‍ എം.പി മഞ്ചേശ്വരത്തോട് കടുത്ത അവഗണനയാണ് കാട്ടിയത്. വിദ്വേഷ രാഷ്ട്രീയമാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ മഞ്ചേശ്വരത്തെ ജനത ശക്തമായി പ്രതികരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, മുന്നണി നേതാക്കളായ എ.സുബ്ബയ്യ റൈ, പി.എ അശ്രഫലി, മൂസ സാഹിബ്, കേശവ പ്രസാദ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
Post a Comment
0 Comments