Type Here to Get Search Results !

Bottom Ad

കെ. സുധാകരന് നന്ദി പറഞ്ഞ് 'കുഞ്ഞ് ഇമ്മാനുവേലും' കുഞ്ഞിക്കണ്ണനും


ഉദുമ:(www.evisionnews.in) ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന് നന്ദി പറഞ്ഞ് ഇമ്മാനുവേല്‍ ജോസഫും ബി. കുഞ്ഞിക്കണ്ണനും. കുറ്റിക്കോല്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പര്യടനത്തിനു എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ചികിസ്താ സഹായ നിധിയില്‍ നിന്നും പത്ത് ലക്ഷം രൂപ ലഭിക്കാന്‍ ഇടയാക്കിയത്തിനു ഇമ്മാനുവേല്‍ ജോസഫ് എന്ന നാലുവയസ്സുകാരനും അമ്മയും കെ. സുധാകരനെ നേരില്‍ കണ്ടു നന്ദി അറിയിച്ചത്.
മുഖ്യമന്ത്രിയില്‍ നിന്നും മുച്ചക്ര വാഹനം ലഭിച്ചതിനു നന്ദി അറിയിക്കാന്‍ ആണ് ബി. കുഞ്ഞിക്കണ്ണന്‍ തന്റെ മുച്ചക്ര വാഹനത്തില്‍ പര്യടന സ്ഥലത്ത് എത്തിയത്. സ്ഥാനാര്‍ഥിയോട് ആനന്ദാശ്രുക്കളോടെയാണു കുഞ്ഞിക്കണ്ണന്‍ നന്ദി അറിയിച്ചത്, അമൃത ആശുപത്രിയില ലിംഗ്ഫാന്‍ ജിയോമെന്ന രോഗത്തിനു ചികിത്സയില്‍ ആയിരുന്നു ഇമ്മാനുവേലിനു ആശാകിരണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സ ലഭ്യമായത്. കുഞ്ഞിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ച സ്ഥാനാര്‍ഥി ഇമ്മാനുവേലിനു എല്ലാവിധ നന്മകളും നേര്‍ന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad