Type Here to Get Search Results !

Bottom Ad

ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമം: പരപ്പയില്‍ ഹര്‍ത്താല്‍



നീലേശ്വരം: (www.evisionnews.in) പരപ്പയില്‍ ഓട്ടോ റിക്ഷാ ഡ്രൈവറെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ പരപ്പ ടൗണില്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ഞായറാഴ്ച വൈകുന്നേരം പരപ്പ നെല്ലിയരകോളനിയിലെ അനീഷ് ബാബുവിനെ ഒരു സംഘം ആളുകള്‍ പരപ്പയില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചിരുന്നു. ഇതിനെച്ചൊല്ലിയാണ് ഇന്നലെ പരപ്പ ടൗണില്‍ സംഘര്‍ഷമുണ്ടായത്. 
അനീഷ് ബാബുവിനെ അക്രമിച്ച പ്രതികളെന്ന് സംശയിക്കുന്നവര്‍ ഇന്നലെ പരപ്പയില്‍ കാറില്‍ എത്തിയിരുന്നു. ഇവരെ ഏതാനും ഓട്ടോ ഡ്രൈവര്‍മാര്‍ തടഞ്ഞു വെക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കാര്‍ പെട്ടന്ന് മുന്നോട്ടെടുക്കുന്നതിനിടയില്‍ ഓട്ടോ ഡ്രൈവറും അനീഷ് ബാബുവിന്റെ ജ്യേഷ്ഠനുമായ സതീഷ് ബാബുവിനെ ഇടിച്ചിടുകയായിരുന്നു. 
ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ ഓടിച്ചു പോയി. ഇതോടെയാണ് ജനങ്ങള്‍ പ്രകോപിതരായി റോഡ് ഉപരോധിച്ചത്.
സംഭവമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി, വെള്ളരിക്കുണ്ട് സി.ഐ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ഉപരോധക്കാരുമായി ചര്‍ച്ച നടത്തി. ഇന്ന് വൈകുന്നേരത്തിന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിനെതുടര്‍ന്ന് ജനങ്ങള്‍ ഉപരോധം പിന്‍വലിച്ചു. 
കാറിടിച്ച് ഡ്രൈവര്‍ സതീഷ് ബാബുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് പരപ്പ ടൗണി ല്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

keyword-parappa-auto-driver-murdewre-attempt-strike

Post a Comment

0 Comments

Top Post Ad

Below Post Ad