സീതാംഗോളി (www.evisionnews.in): നിയമസഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് കാന്തപുരം വിഭാഗത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എസ്.എഫില്‍ നിന്നും രാജിവെച്ച് സമസ്തയില്‍ ചേര്‍ന്നവര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല കമ്മിറ്റി സ്വീകരണം നല്‍കി. സീതാഗോളി ഹാളില്‍ സംഘടിപ്പിച്ച അപ്‌ഡേറ്റ് ക്യാമ്പില്‍ മുകാരിക്കണ്ടം യൂണിറ്റ് മുന്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖിന്റെ നേതൃത്വത്തില്‍ രാജിവെച്ച ഇരുപതോളം പ്രവര്‍ത്തകരെ സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്തു. പി.ബി അബ്ദുല്‍ റസ്സാഖ് എം.എല്‍.എ, ഇബ്റാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, സലാം ഫൈസി പേരാല്‍, സുബൈര്‍ നിസാമി, ശരീഫ് നിസാമി മുഗു, അബ്ദുള്ള മുഗു, ഖാസിം ഫൈസി സീതാഗോളി, എന്‍.കെ അബ്ദുള്ള മൗലവി, പി.എച്ച് അസ്ഹരി ആദൂര്‍, അബ്ദുള്ള മൂകാരിക്കണ്ടം, രാജിവെച്ച എസ്.എസ്.എഫ് പ്രവര്‍ത്തരായ അബൂബക്കര്‍ സിദ്ദീഖ് ,ഹാമിദ്, അബ്ദുല്‍ റസാഖ്, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ഹക്കീം, രിഫായി, ഹൈദര്‍, അബ്ദുല്‍ റഹ്മാന്‍, സിറാജ്, നിസാര്‍, സവാദ്, ആസിഫ്, ആരിഫ് പ്രസംഗിച്ചു.
Keywords; Kasaragod-news-ssf-welcome-mukarikkandam
Post a Comment
0 Comments