Type Here to Get Search Results !

Bottom Ad

വിദ്യാനഗറിലെ അക്രമം: 300ലേറെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്



വിദ്യാനഗര്‍ (www.evisionnews.in): കലക്ടറേറ്റ് റോഡില്‍ മാര്‍ഗതടസ്സമുണ്ടാക്കി സമരം നടത്തിയതിന് 300 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ വിദ്യാനഗറിലെ എ.കെ.ജി മന്ദിരത്തിന് നേരെ കല്ലെറിഞ്ഞതിന് കണ്ടാലറിയാവുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ബി.ജെ.പി നേതാക്കളായ പി. രമേശ്, സഞ്ജീവ ഷെട്ടി, പ്രമീള സി. നായക്, സുധാമ ഗോസാഡ, ചന്ദ്രന്‍, പി. സുരേഷ് കുമാര്‍ ഷെട്ടി, നഞ്ചില്‍ കുഞ്ഞിരാമന്‍, പി.ആര്‍ സുനില്‍ എന്നിവര്‍ ഉള്‍പ്പെടെ 300 പേര്‍ക്കെതിരെയാണ് റോഡ് ഉപരോധിച്ചതിന് കേസ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സി.പി.എം ഓഫീസിന് നേരെ കല്ലേറുണ്ടായത്. തെരഞ്ഞെടുപ്പ് ദിവസവും ഫലപ്രഖ്യാപന ദിവസവും വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമകേസുകളിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് കഴിഞ്ഞ ശേഷമാണ് സി.പി.എം ഓഫീസിന് നേരെ കല്ലേറുണ്ടായത്.

Post a Comment

0 Comments

Top Post Ad

Below Post Ad