Type Here to Get Search Results !

Bottom Ad

എ.വി പവിത്രന്‍ വിരമിച്ചു

കാസര്‍കോട് .(www.evisionnews.in)പഠനത്തിനൊപ്പം കലാ, സംസ്‌കാരിക, കായിക മേഖലകളില്‍ സംഘാടകനായ എ വി പവിത്രന്‍ വിരമിച്ചു. നയന്മാര്‍മൂല ടിഐഎച്ച്എസ്എസില്‍ യുപി വിഭാഗം അധ്യാപകനായ അദ്ദേഹം 26 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് വിരമിച്ചത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ സ്‌കൂള്‍ കലോത്സവങ്ങളിലും കായികമേളകളിലും സംഘാടകനായിരുന്നു. കരിവെള്ളൂര്‍ സ്വദേശിയാണ്. ഭാര്യ ബേബി നായന്മാര്‍മൂല ടിഐഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപികയാണ്. എന്‍ജിനിയറിങ് വിദ്യാര്‍ഥി പ്രണവ്, പ്ലസ്ടു വിദ്യാര്‍ഥിനി അനന്യ എന്നിവര്‍ മക്കള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad