Type Here to Get Search Results !

Bottom Ad

ജില്ലയില്‍ 99 ബൂത്തുകളില്‍ വോട്ടെടുപ്പ് ഓണ്‍ലൈനില്‍ വെബ്കാസ്റ്റിംഗ് പൂര്‍ണ വിജയം



കാസര്‍കോട്: (www.evisionnews.in) നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 99 പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയ വെബ്കാസ്റ്റിംഗ്  സംവിധാനം പൂര്‍ണ്ണമായും വിജയകരമായിരുന്നുവെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു.  അക്ഷയ, എന്‍ ഐ സി, ജില്ലാ ഐ ടി സെല്‍, ബി എസ് എന്‍ എല്‍, കെല്‍ട്രോണ്‍,  സംസ്ഥാന ഐ ടി മിഷന്‍ തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെയാണ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ്  സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്.  

പോളിംഗിന്  തൊട്ടു മുമ്പ് മുതല്‍ അവസാന വോട്ടും  പോള്‍ ചെയ്ത് പ്രസൈഡിംഗ്  ഓഫീസര്‍ വോട്ടിംഗ് യന്ത്രത്തില്‍  സീല്‍ ചെയ്യുന്നത് വരെയുളള നടപടികളാണ്  ഓണ്‍ലൈനായി നിരീക്ഷിച്ചത്.  വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയ ബൂത്തുകളിലെ പോളിങ് ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്ഥലങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്കും നിരീക്ഷിക്കാന്‍ അവസരമുണ്ടായിരുന്നു.  കളക്ടറേറ്റിലാണ് വെബ്കാസ്റ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചത്. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജില്ലാ കളക്ടര്‍  തല്‍സമയ പരിശോധന നടത്തിയിരുന്നു.  സാങ്കേതിക സഹായത്തിനായി ഏഴു ടീമുകളെ നിയോഗിച്ചിരുന്നു. ചെറിയ സാങ്കേതിക പ്രശ്‌നങ്ങള്‍ പോലും ഉടന്‍ പരിഹരിച്ചാണ് പോളിംഗ് ഓണ്‍ലൈനായി നിരീക്ഷിച്ചത്. വെബ്കാസ്റ്റിംഗ് സംബന്ധിച്ച് അക്ഷയ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.
ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ്  ഓഫീസര്‍ വി എസ് അനില്‍, ജില്ലാ ഐ ടി മിഷന്‍ പ്രൊജക്ട് മാനേജര്‍  ശ്രീരാജ് പി നായര്‍,  അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ രാജന്‍,  കെ എസ്  ഇ ബി  അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍  പി ജയകൃഷ്ണന്‍, കാസര്‍കോട്  സി ബി സി ഐ ഡി   എ എസ് ഐ എം പുരുഷോത്തമന്‍, ബി എസ് എന്‍ എല്‍ സബ്ഡിവിഷണല്‍ എഞ്ചിനീയര്‍  കെ ഗോവിന്ദ ഭട്ട്, ജില്ലാ ഐ ടി സെല്‍ കോര്‍ഡിനേറ്റര്‍ ടി കെ വിനോദ്, കളക്ടറേറ്റിലെ  ജെ എസ് വിജയമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

Keyword-poling-on-webcasting

Post a Comment

0 Comments

Top Post Ad

Below Post Ad