Type Here to Get Search Results !

Bottom Ad

തലശ്ശേരിയില്‍ അബ്ദുല്ലക്കുട്ടിയെ തടഞ്ഞെന്ന് പരാതി


തലശ്ശേരി (www.evisionnews.in): തലശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എപി അബ്ദുള്ളക്കുട്ടിയെ തടഞ്ഞെുവെച്ച് കയ്യേറ്റത്തിന് ശ്രമിച്ചെന്നു പരാതി. ചമ്പാടാണ് സംഭവം. 

നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അബ്ദുള്ളക്കുട്ടിയുടെ ദേഹത്ത് അഞ്ജാതന്‍ മുറുക്കിത്തുപ്പിയിരുന്നു. കയ്യേറ്റ ശ്രമവും ഉണ്ടായി. വടക്കുമ്പാട് പാറക്കെട്ടിനു സമീപം വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് ഒരാള്‍ വായില്‍ ചവച്ചുകൊണ്ടിരുന്ന പാന്‍പരാഗ് ദേഹത്തേക്ക് തുപ്പിയത്. പിന്നീട് ഷര്‍ട്ടില്‍ പിടിച്ചുവലിക്കുകയും അസഭ്യം പറയുകയും ചെയ്തു. അണികള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സംഭവം ശാന്തമായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad