മേല്‍പറമ്പ് (www.evisionnews.in): വോട്ടിംഗിനിടെ ഉദുമ നിയോജക മണ്ഡലത്തിലെ കളനാട്ട് യു.ഡി.എഫ് -ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. സംഘര്‍ഷം നിയന്ത്രണവിധേയമാക്കാന്‍ പോലീസ് ലാത്തിവീശി. സംഘര്‍ഷാവസ്ഥ പരിഗണിച്ച് സ്ഥലത്ത് പോലീസ് ബന്തവസ് ശക്തമാക്കി.
കളളവോട്ടിന്റെയും അക്രമത്തിന്റെ ഭീഷണി ഉയര്‍ത്തിപ്പിടിച്ച് പ്രചാരണം നടന്ന ഉദുമ മണ്ഡലത്തില്‍ വോട്ടെടുപ്പ് പൊതുവെ സമാധാന പരമായി മുന്നേറുന്നു. ഞായറാഴ്ച രാത്രി ബന്തടുക്കയില്‍ മദ്യം കടത്തിയ ജീപ്പും ബേഡകം പോലീസ് കസ്‌ററഡിയിലെടുത്തിരുന്നു. ദേലംപാടിയില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ പണം എത്തിച്ചെന്നാരോപിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പിടികൂടിയ ഒരു ദേശസാല്‍കൃത ബാങ്ക് ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

Post a Comment
0 Comments