ചെറുവത്തൂര്‍ (www.evisionnews.in): നീങ്ങിക്കൊണ്ടിരുന്നു ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തെറിച്ച് വീണ് യുവതി മരിച്ചു. ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ ടാക്‌സി ഡ്രൈവര്‍ സതീശന്റെ ഭാര്യ ശ്രീന (30) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ദാരുണ സംഭവം.
ശബരിമലയിലെ പ്രസാദം കോഴിക്കോട്ടെ ബന്ധുവിന് കൊടുക്കാനായി അമ്മൂമ്മയെ ഏല്‍പ്പിക്കാന്‍ ഭര്‍തൃവീട്ടില്‍ നിന്നും പുറപ്പെട്ടതാണ് ശ്രീന. മംഗലാപുരം -കോഴിക്കോട് പാസഞ്ചറിലുണ്ടായിരുന്ന അമ്മൂമ്മയുടെ കയ്യില്‍ പ്രസാദം കൊടുത്ത് ഇറങ്ങുമ്പോഴേക്കും ട്രെയിന്‍ വിടുകയായിരുന്നു. തെറിച്ച് വീണ ശ്രീനയെ ഉടന്‍ മംഗളൂരു ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment
0 Comments