കാസര്‍കോട്: (www.evisionnews.in) ദേശീയ രാഷ്ടീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ക്ക് സൂചകമായി കേരളടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. കേരളത്തില്‍ തിരുവനന്തപുരമൊഴികെ മറ്റു പതിമൂന്ന് ജില്ലകളിലും വോട്ടെടുപ്പ് ശക്തമായി പുരോഗമിക്കുന്നു. കാസര്‍കോട് ജില്ലയടക്കമുള്ള വടക്കന്‍ ജില്ലകളില്‍ കനത്ത പോളിംഗാണ് ഇതിനകം രേഖപ്പെടുത്തിയിരിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്തും ഉദുമയിലുമാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. മഞ്ചേശ്വരത്ത് യുഡിഎഫില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും ഉദുമയില്‍ കാല്‍ നൂറ്റാണ്ടു കാലത്തെ സിപിഎം ആധിപത്യം തകര്‍ക്കാന്‍ യു.ഡി.എഫുമാണ് രംഗത്തുള്ളത്.
വോട്ടെടുപ്പ് അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 36 ശതമാനം പേര്‍ വോട്ടിംഗ് രേഖപ്പെടുത്തി. 40 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി വയനാട് മുന്നില്‍ നില്‍ക്കുന്നത്. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


Post a Comment
0 Comments