തിരുവനന്തപുരം : (www.evisionnews.in) പതിനാലാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു സംസ്ഥാനത്ത് വൈകിട്ട് ആറു മണി വരെ 72.5 ശതമാനം പോളിംഗ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്ക് പ്രകാരമാണിത്. 2011ല്‍ 75.12 ശതമാനമായിരുന്നു പോളിംഗ്. പോളിംഗ് അവസാനിക്കുന്ന ആറ് മണിക്ക് ബൂത്തില്‍ ക്യൂനില്‍ക്കുന്നവര്‍ക്കും വോട്ട് രേഖപെടുത്താന്‍ അവസരം നല്‍കും. ഇതോടെ പോളിംഗ് ശതമാനം വീണ്ടും ഉയരും.
ഒന്‍പത് ജില്ലകളിലെ പോളിംഗ് ശതമാനം 70 ശതമാനത്തിലധികം ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി ജില്ലയിലും തിരുവനന്തപുരം ജില്ലയിലുമാണ് പോളിംഗ് താരതമ്യേന കുറവ് രേഖപെടുത്തിയിരിക്കുന്നു. തെക്കന്‍ കേരളത്തില്‍ മഴമൂലം വോട്ടെടുപ്പ് ആദ്യം മന്ദഗതിയിലായിരുന്നു ആരംഭിച്ചത് എന്നാല്‍ പിന്നീട് മഴവിട്ടു നിന്നതോടെ ജനങ്ങള്‍ കൂടുതല്‍ വോട്ട് രേഖപെടുത്താനെത്തി. അതേസമയം വടക്കന്‍ കേരളത്തില്‍ കനത്ത പോളിംഗ് ആണ് നടന്നത്. തീരമേഖലയിലും ഗ്രാമങ്ങളിലും മികച്ച പോളിംഗ് രേഖപെടുത്തി.
കാസര്‍ഗോഡ് 75.10, കണ്ണൂര്‍ 78.00, 72.88, വയനാട് 78.00, കോഴിക്കോട് 73.39, മലപ്പുറം 67.28 പാലക്കാട് 71.07, തൃശ്ശൂര്‍ 73.30 , എറണാകുളം 72.07, കോട്ടയം 71.06, ഇടുക്കി 70.10, ആലപ്പുഴ 75.51, പത്തനംതിട്ട 61.83, കൊല്ലം 69.16, തിരുവനന്തപുരം 67.7 എന്നിങ്ങനെയാണ് വോട്ടിംഗ് നില.
സമാധാനപരമായ വോട്ടെടുപ്പാണ് നടക്കുന്നത്. ചിലസ്ഥലങ്ങളില്‍ വോട്ടിങ് മെഷീനിലെ തകരാര്‍ മൂലം വോട്ടെടുപ്പ് വൈകിയിരുന്നു. ധര്‍മ്മടം, പാല, മലമ്പുഴ മണ്ഡലങ്ങളില്‍ കനത്ത പോളിംഗ് രേഖപെടുത്തി.
Keyword-Kerala-Legislative-election-poling-2016
Post a Comment
0 Comments