Type Here to Get Search Results !

Bottom Ad

പോലീസ് തലപ്പത്ത് അഴിച്ചുപണി: ബെഹ്‌റക്ക് സന്തോഷം, സെന്‍കുമാറിന് അതൃപ്തി



തിരുവനന്തപുരം (www.evisionnews.in): സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് മുഖ്യമന്ത്രിയുടെ ഉത്തരവുണ്ടായതിന് പിന്നാലെ സേനക്കുള്ളില്‍ പടലപ്പിണക്കങ്ങള്‍ പുറത്തുവരുന്നതായി സൂചനകള്‍. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ ടി.പി.സെന്‍കുമാര്‍ അതൃപ്തിയുമായി രംഗത്ത് വന്നുകഴിഞ്ഞു. പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡിയായാണ് സെന്‍കുമാറിനെ നിയമിച്ചത്. പുതിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ്. പുതിയ സ്ഥാനലബ്ധിയില്‍ ലോകനാഥ് ബെഹ്‌റ സന്തോഷം പ്രകടിപ്പിച്ചു.

അതേസമയം സ്ഥലമാറ്റ ഉത്തരവ് ലഭിച്ചശേഷം എന്തെങ്കിലും പ്രതികരിക്കാമെന്ന് സെന്‍കുമാര്‍ പറഞ്ഞു. വിജിലന്‍സ് ഡയറക്ടറായി ഡിജിപി ഡോ. ജേക്കബ് തോമസിനെയാണ് നിയമിച്ചത്. ഈ സ്ഥാനത്ത് നിന്ന് നീക്കിയ എന്‍.ശങ്കര്‍ റെഡ്ഡിക്ക് പകരം നിയനം നല്‍കിയിട്ടില്ല. പെരുമ്പാവൂരില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന പേരില്‍ ദക്ഷിണമേഖല എഡിജിപി എ.പത്മകുമാറിനെയാണ് ഈ സര്‍ക്കാര്‍ ആദ്യം തെറിപ്പിച്ചത്. ജിഷാ വധക്കേസിന്റെ മേല്‍നോട്ടം താന്‍ നേരിട്ട് വഹിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി കഴിഞ്ഞു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഡി.ജി.പി റാങ്കിലുള്ള ജേക്കബ് തോമസിനെ ഒഴിവാക്കിയാണ് എ.ഡി.ജി.പി റാങ്കിലുള്ള ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയിരുന്നത്. സര്‍ക്കാറിനെതിരായ അഴിമതി കേസുകള്‍ തേച്ചുമായ്ച്ചു കളയാനാണ് ഇതെന്നും ആരോപണം ഉയര്‍ന്നിരുന്നു. വിജിലന്‍സ് എ.ഡി.ജി.പിയായിരിക്കെ ബാര്‍കോഴ കേസില്‍ മാണിക്കെതിരെ കേസെടുക്കേണ്ടതായ കണ്ടെത്തലുകളുണ്ടെന്ന നിലപാടിലായിരുന്നു ജേക്കബ് തോമസ്. ഇതിനു പിന്നാലെ അദ്ദേഹത്തെ ഫയര്‍ഫോഴ്‌സ് മേധാവിയായും അതിനുശേഷം പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡി സ്ഥാനത്തേക്കും മാറ്റുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ും ജേക്കബ് തോമസിനെ വിജിലന്‍സ് തലപ്പത്ത് എത്തിക്കുന്നതിലൂടെ അഴിമതിക്കെതിരെ ശക്തമായ സൂചനയാണ് ഇടതു സര്‍ക്കാര്‍ നല്‍കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad