Type Here to Get Search Results !

Bottom Ad

വീട്ടില്‍ അതിക്രമിച്ചുകയറി ഏഴുവയസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു


ഇരിട്ടി (www.evisionnews.in): വീട്ടില്‍ അതിക്രമിച്ചുകയറി ഏഴുവയസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്തില്‍ നിന്ന് മത്സരിച്ച ബി.ജെ.പി. സ്ഥാനാര്‍ത്ഥി പാലയിലെ രമ്യ രാഹുലിന്റെ മകന്‍ കാര്‍ത്തിക്കിനാണ് വെട്ടേറ്റത്.

കൈയ്ക്ക് വെട്ടേറ്റ കാര്‍ത്തിക്കിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്.

കാര്‍ത്തിക്കിന്റെ അമ്മ രമ്യ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാറക്കണ്ടം വാര്‍ഡില്‍ ബി.ജെ.പി.ക്കുവേണ്ടി മത്സരിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് രമ്യയുടെ ഭര്‍ത്താവ് രാഹുലിനെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നു.

രാത്രി 7.30ഓടെ വീട്ടിലെത്തിയ മൂന്നു പേര്‍ രാഹുലിനെ അന്വേഷിക്കുകയും രാഹുലിനെ കാണാത്തതിനാല്‍ കുട്ടിയെ അക്രമിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. സി.പി.എമ്മുകാരാണ് അക്രമം നടത്തിയതെന്നും വീട്ടുകാര്‍ ആരോപിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad