തിരുവനന്തപുരം:(www.evisionnews.in) ജൂണ്‍ 15ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹനങ്ങളുടെ സൂചനാ പണിമുടക്ക്. ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഹരിത ട്രിബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ചാണ് വാഹനപണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സംസ്ഥാന മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കേരളത്തില്‍ ഓടുന്ന 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ഹരിത ട്രിബ്യൂണലിന്റെ കേരള സര്‍ക്യൂട്ട് ബഞ്ച് ഉത്തരവിട്ടിരുന്നു.
ദില്ലിയിലേതിനു സമാനമായി പത്തുവര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നത്. പ്രധാന സിറ്റികളില്‍ ഇത്തരം വാഹനങ്ങള്‍ കടക്കുന്നതിനായിരുന്നു വിലക്ക്. തിരുവനന്തപുരം, കൊച്ചി, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ സിറ്റികള്‍ക്കാണ് ഇതു ബാധകം. ലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ഉത്തരവ് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി റദ്ദാക്കി.
2000 സിസിക്കു മേലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. പൊതുവാഹനങ്ങള്‍ക്ക് ഈ തീരുമാനം ബാധകമല്ല. ട്രിബ്യൂണലിന്റെ എറണാകുളം സ്പെഷല്‍ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഉദ്ഘാടന ദിവസമാണ് വാഹനനിര്‍മ്മാതാക്കള്‍ക്കും ഉടമകള്‍ക്കും തിരിച്ചടിയാകുന്ന ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്. ഒരു മാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും നിര്‍ദേശം. പത്തുവര്‍ഷം കഴിഞ്ഞ ചെറുകാറുകള്‍ ഒഴികെയുള്ള നാലുചക്രവാഹനങ്ങളെല്ലാം ഇതോടെ പ്രധാന നഗരങ്ങളില്‍ നിരത്തിലിറക്കുന്നത് ഒഴിവാക്കേണ്ടിവരുന്ന അവസ്ഥയുണ്ടാകും.
keyword-june5th vehicle-strike
Post a Comment
0 Comments