Type Here to Get Search Results !

Bottom Ad

മഹാരാഷ്ട്രയിലെ ആയുധപ്പുരയില്‍ തീപിടുത്തം: 20സൈനികര്‍ കൊല്ലപ്പെട്ടു

മുംബൈ (www.evisionnews.in): മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ പുല്‍ഗാവിലുള്ള ആയുധശാലക്ക് തീപിടിച്ച് 20 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 15 സൈനികരും രണ്ട് ഓഫീസര്‍മാരും മരിച്ചവരില്‍പ്പെടുന്നു. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അതേസമയം സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആയുധശാലക്ക് തീപിടിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മുഴുവന്‍ ജനങ്ങളേയും അധികൃതര്‍ ഒഴിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ആയുധശാലയില്‍ പടര്‍ന്നു പിടിച്ച ഇപ്പോള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Keywords: mumbai-news-army-killed
Tags

Post a Comment

0 Comments

Top Post Ad

Below Post Ad