Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാടിന്റെ വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍: സിറ്റിഗൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയാര്‍


കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാടിന്റെ സാമൂഹിക, സാംസ്‌കാരിക, ചരിത്ര പശ്ചാത്തലവും സര്‍ക്കാര്‍ ഓഫിസുകളിലും മറ്റും ലഭ്യമാകുന്ന സേവനവിവരങ്ങളും ആപ്ലിക്കേഷനിലൂടെ അറിയാനാവും. ആന്‍ഡ്രോയിഡ് വേര്‍ഷനിലാണ് സിറ്റി ഗൈഡ് ആപ്ലിക്കേഷന്‍ തയാറാക്കിയത്. കാഞ്ഞങ്ങാട് നഗരസഭ, കൃഷിഭവന്‍, ഗവ. ആശുപത്രി, വെറ്ററിനറി ഹോസ്പിറ്റല്‍, വില്ലേജ് ഓഫിസ്, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്കു ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് അറിയാന്‍ കഴിയും.

കാഞ്ഞങ്ങാട്ടെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍, മസ്ജിദുകള്‍, ചര്‍ച്ചുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, യോഗ പരിശീലനകേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷന്‍ വി.വി രമേശന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഐടി സ്ഥാപനമായ വണ്‍ സീറോ കംപ്യൂട്ടര്‍ ആണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്. 

കാഞ്ഞങ്ങാട്ടെ ടാക്സി ഡ്രൈവര്‍മാരുടെയും പ്രമുഖ വ്യാപാര, വ്യവസായ കേന്ദ്രങ്ങളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ഫോണ്‍നമ്പര്‍ അടക്കം ലഭിക്കും. രക്തദാതാക്കളുടെ ഫോണ്‍നമ്പര്‍ ഉണ്ടെന്നതും ആപ്ലിക്കേഷനെ വേറിട്ടതാക്കുന്നു. വണ്‍ സീറോ എംഡി ടി.ജെ സന്തോഷിന്റെ നേതൃത്വത്തില്‍ ഗ്രീനേഷ്, പി. ശ്രീനു, പി. സുരാജ്, കെ.വി സുരേഷ്‌കുമാര്‍, പി.കെ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണു സിറ്റിഗൈഡ് തയാറാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad