കാഞ്ഞങ്ങാട് (www.evisionnews.in): കെ.എസ്.ടി.പി പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തില്‍ 21 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കും. ഡിവൈഡറിന് ഇരുവശത്തുമായി ഏഴരമീറ്റര്‍ വീതിയില്‍ പ്രധാന റോഡും ഇരുഭാഗത്തും മൂന്നുമീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുമാണ് നിര്‍മിക്കുക. നിലവിലുള്ള ഡിവൈഡറുകള്‍ പൊളിച്ചു പുനര്‍ നിര്‍മിക്കും.
ഓവുചാലിന് മുകളിലായി നടപ്പാതയുമൊരുക്കും. നടപ്പാതയില്‍ ഇന്റര്‍ലോക്ക് പതിക്കും. നിലവിലുള്ള റോഡിന്റെ ഉപരിതലത്തില്‍ തന്നെയാണ് റോഡ് നിര്‍മാണം നടത്തുക. ഇതിനുള്ള അനുമതി ലഭിച്ചതായി കെ.എസ്.ടി.പി. അധികൃതര്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ റോഡ് നവീകരണം ചിത്താരി വരെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കാഞ്ഞങ്ങാട് സൗത്ത് ദേശീയപാത ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ റോഡ് നവീകരണം അലാമിപള്ളി പുതിയ ബസ് സ്റ്റാന്റ് വരെ വരുംദിവസങ്ങളില്‍ പൂര്‍ത്തീകരിക്കും. ഇതുവഴിയുള്ള ഗതാഗതം കൂളിയാങ്കാല്‍ വഴി തിരിച്ചുവിട്ടാണ് പണി നടത്തുന്നത്.
മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കെ.എസ്.ടി.പി.യുടെ നേതൃത്വത്തില്‍ നഗരത്തിലെ ഓവുചാലുകളിലെ മാലിന്യങ്ങള്‍ നീക്കിത്തുടങ്ങി. സ്ലാബുകള്‍ യന്ത്രമുപയോഗിച്ച് എടുത്തുമാറ്റിയാണ് ശുചീകരണം നടക്കുന്നത്. ഓവുചാലുകളില്‍ മാലിന്യം അടിഞ്ഞുകൂടി വെള്ളം ഒഴുകിപ്പോകാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു.
Keywords: Kasaragod-news-kanhangad-kstp-road
Post a Comment
0 Comments