അബുദാബി (www.evisionnews.in): അബുദാബി കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അഹലന്‍ റമദാന്‍ പരിപാടി ജൂണ്‍ മൂന്നിന് രാത്രി എട്ട് മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. തീരുമാന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ അഹമദ് ബല്ലാകടപ്പുറം, ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, ട്രഷറര്‍ അബ്ദുല്‍ റഹിമാന്‍ പട്ട്‌ള, അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി, സുലൈമാന്‍ കാനക്കോട്, സാദത്ത് തൃക്കരിപ്പൂര്‍, മണ്ഡലം നേതാക്കളായ സെഡ്.എ മൊഗ്രാല്‍, ഷാഫി സിയാറത്തുംകര, ഇല്ല്യാസ് ബല്ല, സത്താര്‍ കുന്നുംകൈ, മൊയിതീന്‍ ബല്ല കടപ്പുറം, ഹനീഫ് പടിഞ്ഞാര്‍മൂല സംസാരിച്ചു.
യുവ പണ്ഡിതനും പ്രഗത്ഭ വാഗ്മിയുമായ ഇബ്രാഹിം ഖലീല്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടിയുടെ ബ്രോഷര്‍ അബുദാബി സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ സമീര്‍ തൃക്കരിപ്പൂരിന് നല്‍കി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെര്‍ ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി പ്രകാശനം ചെയ്തു.
keyword-abudabi-kmcc-Ahlan-Ramadan
Post a Comment
0 Comments