കാസര്‍കോട് (www.evisionnews.in): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് തുടരന്വേഷണം നടത്തി കുറ്റവാളികളെ പിടി കൂടണമെന്ന് ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിനു പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് ഐ.എന്‍.എല്‍. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ഫക്രുദ്ദീന്‍ ആവശ്യപ്പെട്ടു. സമരത്തിന്റെ 31-മത് ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറിയേറ്റംഗം മൊയ്തീന്‍ കുഞ്ഞി കളനാട്, ഐ.എന്‍.എല്‍. കാസര്‍കോട് മണ്ഡലം ട്രഷറര്‍ സി.എച്ച്. റിയാസ്, ഐ.എന്‍.എല്‍. മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ: ഷൈഖ് ഹനീഫ്, മൊയ്തു ഹദ്ദാദ് നഗര്‍, കെ.കെ അബ്ബാസ് ബേക്കല്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അബ്ദുല്ലക്കുഞ്ഞി, ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മ്മാന്‍ സുബൈര്‍ പടുപ്പ്, രവീന്ദ്രന്‍ പ്രസംഗിച്ചു.
Keywords: Kasaragod-news-qasi-inl
Post a Comment
0 Comments