പയ്യന്നൂര്‍: (www.evisionnews.in) പയ്യന്നൂര്‍ തായിനേരി ശ്രീ കുറുഞ്ഞി ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്ര ഭണ്ഡാരപ്പുര കുത്തിത്തുറന്ന് പണവും, ക്ഷേത്ര ഭണ്ഡാരങ്ങളും കവര്‍ന്നു. ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഭണ്ഡാരപ്പുര കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് ഷെല്‍ഫ് തകര്‍ത്താണ് അതിനകത്ത് സൂക്ഷിച്ചുവെച്ച 15000 രൂപ കവര്‍ന്നത്. ഇതിന് ശേഷം ക്ഷേത്രത്തിനകത്തെ രണ്ട് ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ച് അതില്‍ നിന്ന് നാണയത്തുട്ടുകള്‍ കൊണ്ടുപോയ നിലയിലാണ്.
ക്ഷേത്രത്തില്‍ സ്വര്‍ണ്ണ പ്രശ്‌നം നടത്താന്‍ തീരുമാനിച്ചതാണ്. ഇതിനുള്ള ഒരുക്കത്തിനിടയിലാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്.
ഇതു സംബന്ധിച്ച പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസ്സെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
Keyword-Payyanir-temple-Theft
Post a Comment
0 Comments