Type Here to Get Search Results !

Bottom Ad

ഹയര്‍സെക്കണ്ടറി 80.94% വിജയം; വിഎച്ച്എസ്ഇക്ക് 87.72%.


തിരുവനന്തപുരം: (www.evisionnews.in) ഹയര്‍ സെക്കന്‍ഡറിയില്‍ 80.94 ശതമാനവും വിഎച്ച്എസ്ഇയില്‍ 87.72 ശതമാനവും വിജയം. ഹയര്‍ സെക്കന്‍ഡറിയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും കുറവാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 83.96 ആയിരുന്നു വിജയം

ഹയര്‍ സെക്കന്‍ഡറിയില്‍ 9870 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 72 സ്‌കൂളുകള്‍ക്ക് നൂറുശതമാനം വിജയം ലഭിച്ചു. വിജയശതമാനം കൂടുതല്‍ കണ്ണൂരും കുറവ് പത്തനംതിട്ടയിലുമാണ്. വിഎച്ച്എസ്ഇയില്‍ കൂടുതല്‍ വിജയം പാലക്കാടും പത്തനംതിട്ടയില്‍ കുറവുമാണ്. ജൂണ്‍ രണ്ടുമുതല്‍ എട്ടു വരെയായിരിക്കും സേ പരീക്ഷ നടത്തുക. എ പ്ലസ് കിട്ടിയവരില്‍ അധികവും പെണ്‍കുട്ടികളാണ്.


ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി (വിഎച്ച്എസ്ഇ) പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ 80.94 ശതമാനം പേര്‍ വിജയിച്ചു. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, പൊതു വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തിലിനു നല്‍കിയാണ് ഫലം പ്രസിദ്ധീകരിച്ചത്.


ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഏകജാലക പ്രവേശനത്തിന്റെ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചു. വിഎച്ച്എസ്ഇ ഏകജാലക പ്രവേശന നടപടികള്‍ നാളെ തുടങ്ങും. പ്ലസ് വണ്‍ പ്രവേശനം മേയ് 17ന് ആരംഭിക്കും

Post a Comment

0 Comments

Top Post Ad

Below Post Ad